Advertisment

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വിവാഹ വാർഷികം ഗംഭീരമായി ആഘോഷിച്ചു, പിന്നാലെ ജീവനൊടുക്കി ദമ്പതികൾ. സംഭവം നാഗ്പൂരിൽ

New Update
H

മുംബൈ: വിവാഹ വാർഷികം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിച്ചതിന് പിന്നാലെ ദമ്പതികൾ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.  

Advertisment

നാഗ്പൂർ സ്വദേശികളായ ജെറിൽ ഡാംസെൻ ഓസ്കാർ (57), ഭാര്യ ആൻ (46) എന്നിവരെയാണ് വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ആഘോഷം നടന്നിരുന്നു. 

ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.


ഓസ്‌കാറിന്റെ മൃതദേഹം അടുക്കളയിൽ നിന്നും ആനിന്റെ മൃതദേഹം കിടപ്പുമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. വിവാഹ വസ്ത്രം ധരിച്ചാണ് ആൻ ജീവനൊടുക്കിയത്. 


ആത്മഹത്യാ കുറിപ്പ് അടക്കം എഴുതി വെച്ച ശേഷമായിരുന്നു ഇരുവരുടെയും ആത്മഹത്യ. സോഷ്യൽ മീഡിയയിൽ അടക്കം ഇവർ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. 

തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികൾ അല്ലെന്ന് ദമ്പതികൾ ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. തങ്ങളെ ഒരേ ശവപ്പെട്ടിയിലെ സംസ്കരിക്കാവൂ എന്നും ഇവർ കുറിപ്പിൽ പറയുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു.

Advertisment