അച്ഛൻ ബി.എം.ഡബ്ല്യു കാർ വാങ്ങിക്കൊടുത്തില്ല. തെലങ്കാനയിൽ 21കാരൻ ജീവനൊടുക്കി

New Update
s

ഹൈദരാബാദ്: അച്ഛൻ ബി.എം.ഡബ്ല്യു കാർ വാങ്ങിക്കൊടുത്തതിൽ മനംനൊന്ത് ​21കാരൻ ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം.

Advertisment

​ബൊമ്മ ജോണിയാണ് മരിച്ചത്. ഇക്കഴിച്ച മേയ് 31ന് പിതാവ് കങ്കയ്യ​യോട് കാർ വാങ്ങിത്തരാൻ യുവാവ് വാശിപിടിച്ചിരുന്നു. ചെറുകിട കർഷകനാണിദ്ദേഹം. 

ബി.എം.ഡബ്ല്യു കാർ വാങ്ങാനുള്ള പണമില്ലെന്നും പകരം സ്വിഫ്റ്റ് ഡിസൈർ വാങ്ങാമെന്നും കങ്കയ്യ മകന് ഉറപ്പുകൊടുത്തിരുന്നു.

തനിക്ക് പുതിയൊരു വീട് പണിത് നൽകണമെന്നും യുവാവ് വീട്ടുകാരെ നിർബന്ധിച്ചിരുന്നതായും പൊലീസ് പറയുന്നു. തന്റെ ആവശ്യങ്ങളൊന്നും പൂർത്തീകരിച്ചു നൽകാൻ കുടുംബം തയാറാകാത്തതിനെ തുടർന്ന് കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു യുവാവ്. 

വീട്ടിലെത്തിയ ഉടൻ ബോധരഹിതനായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment