32 ലക്ഷം രൂപയുടെ എഫ്ഡി തട്ടിയെടുക്കാൻ ദത്തുപുത്രൻ അമ്മയെ കൊന്ന് കുളിമുറിയിൽ കുഴിച്ചിട്ടു. പണത്തിനു വേണ്ടി അമ്മയെ കൊലപ്പെടുത്തിയ മകന് മതഗ്രന്ഥങ്ങൾ ഉദ്ധരിച്ച് കോടതി വധശിക്ഷ വിധിച്ചു

ഉഷാ ദേവിയും ഭര്‍ത്താവ് ഭുവനേഷ് പച്ചൗരിയും 2004 ല്‍ ഗ്വാളിയോറിലെ ഒരു അനാഥാലയത്തില്‍ നിന്ന് ദീപക്കിനെ ദത്തെടുത്തു.

New Update
Untitledmodimali

ഷിയോപൂര്‍: 32 ലക്ഷം രൂപയുടെ എഫ്ഡി തട്ടിയെടുക്കാന്‍ വേണ്ടി അമ്മയെ കൊന്ന് മൃതദേഹം കുളിമുറിയില്‍ കുഴിച്ചിട്ടതിന് 27 വയസ്സുള്ള ദത്തുപുത്രന് മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലാ കോടതി വധശിക്ഷ വിധിച്ചു.

Advertisment

അഡീഷണല്‍ സെഷന്‍സ് ജഡ്ജി എല്‍.ഡി. സോളങ്കി, ശിക്ഷ വിധിക്കുന്നതിനിടെ, ശ്രീരാമചരിതമാനസം ഉള്‍പ്പെടെ നാല് പ്രധാന മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അമ്മയുടെ പ്രാധാന്യവും വിശദീകരിച്ചു. സംഭവം നടന്നത് 2024 മെയ് 8 നാണ്.


ഷിയോപൂരിലെ റെയില്‍വേ കോളനിയില്‍ താമസിക്കുന്ന ദീപക് പച്ചൗരി എന്നയാളാണ് അമ്മ ഉഷാ ദേവിയെ പടിക്കെട്ടില്‍ നിന്ന് താഴേക്ക് തള്ളിയിട്ട്, വടികൊണ്ട് അടിച്ച്, സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വീട്ടിലെ കുളിമുറിയില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടുകയും, സിമന്റ് ഉപയോഗിച്ച് കുഴി അടക്കുകയും ചെയ്തു.

ഇതിനുശേഷം, അയാള്‍ കോട്വാലി പോലീസ് സ്റ്റേഷനിലെത്തി അമ്മയുടെ തിരോധാനത്തെക്കുറിച്ച് പരാതി നല്‍കി. പോലീസിന് സംശയം തോന്നി ദീപക്കിനെ കര്‍ശനമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വെളിച്ചത്തുവന്നത്. കുളിമുറിയില്‍ കുഴി കുഴിച്ചാണ് പോലീസ് ഉഷാദേവിയുടെ മൃതദേഹം കണ്ടെടുത്തത്.

ഉഷാ ദേവിയും ഭര്‍ത്താവ് ഭുവനേഷ് പച്ചൗരിയും 2004 ല്‍ ഗ്വാളിയോറിലെ ഒരു അനാഥാലയത്തില്‍ നിന്ന് ദീപക്കിനെ ദത്തെടുത്തു. അന്ന് അവന് ഏകദേശം ആറ് വയസ്സായിരുന്നു പ്രായം.


ഇരുവരും മകനെ പഠിപ്പിച്ചു വളര്‍ത്തി, പക്ഷേ 2021 ല്‍ ഭുവനേഷ് പച്ചൗരിയുടെ മരണശേഷം, ദീപക് മോശം കൂട്ടുകെട്ടില്‍ അകപ്പെടുകയും തന്റെ പേരിലുള്ള 16 ലക്ഷം രൂപയുടെ എഫ്ഡി തട്ടിയെടുക്കുകയും തെറ്റായ ഹോബികള്‍ക്കും ഓഹരി വിപണിയിലും ചെലവഴിക്കുകയും ചെയ്തു.


ദീപക് നോമിനിയായിരുന്ന ബാങ്കില്‍ ഉഷാദേവിക്ക് 32 ലക്ഷം രൂപയുടെ എഫ്ഡി ഉണ്ടായിരുന്നു. ഈ പണം കൈക്കലാക്കാനാണ് അയാള്‍ അമ്മയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Advertisment