ഡല്‍ഹി: യുവതിയുടെ മൃതദേഹം കട്ടിലില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. 24 കാരിയായ യുവതിയുടെ മൃതദേഹമാണ് ഡല്‍ഹിയിലെ വാടകവീട്ടിലെ കട്ടിലില്‍ കണ്ടെത്തിയത്.
യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടപ്പുമുറിയില്‍ ഒളിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്
ജനുവരി 3 ന് ദ്വാരകയിലെ ദാബ്രി ഏരിയയിലെ വാടക വീട്ടിലാണ് ദീപ എന്ന സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തത്.
സംഭവത്തിന് ശേഷം ദീപയുടെ ഭര്‍ത്താവ് ധനരാജ് ഒളിവില്‍ പോയി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു സ്ത്രീ കൊല്ലപ്പെട്ടതായി ലോക്കല്‍ പോലീസ് സംഘത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. സ്ഥലത്തെത്തിയ പോലീസ് സംഘം വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് ദീപയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു
അഞ്ച് വര്‍ഷം മുമ്പ് വിവാഹിതയായ ദീപ ഭര്‍ത്താവിനൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്നും യുവതിയുടെ പിതാവ് അശോക് ചൗഹാന്റെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.