/sathyam/media/media_files/2025/09/25/deen-dayal-lakshmi-yochana-2025-09-25-21-10-55.jpg)
ഹരിയാന: രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറുക യാണ് ഹരിയാന സർക്കാർ നവംബർ 1 മുതൽ വനിതകൾക്കായി നടപ്പാക്കാൻ പോകുന്ന ബൃഹത്തായ ലാഡോ ലക്ഷ്മി യോജന.
ഹരിയാനയിലെ 23 വയസ്സിനും 60 വയസ്സിനുമിടയിലുള്ള സ്ത്രീക ൾക്ക് പ്രതിമാസം 2100 രൂപ സർക്കാർ നേരിട്ട് അവരുടെ അക്കൗ ണ്ടിലേക്ക് നൽകുന്ന പദ്ധതിയാണിത്. ഇതിന്റെ രജിസ്‌ട്രേഷനാ യുള്ള മൊബൈൽ ആപ്പ് ഇന്ന് ഹരിയാനമുഖ്യമന്ത്രി നായബ് സിംഗ് സൈനി ചണ്ഡീഗഡിൽ ലോഞ്ച് ചെയ്തു.
ഇന്നുമുതൽ മൊബൈൽ വഴിയാകും ഈ സ്കീമിലേക്കുള്ള രജി സ്‌ട്രേഷൻ ആരംഭിക്കുക.. തുടക്കത്തിൽ 21 ലക്ഷം വനിതകൾ ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഒരു കുടുംബത്തിലെ ഭാര്യ,മകൾ, മരുമകൾ ഉൾപ്പെടെ മൂന്നു വനി തകൾക്കുവരെ ഈ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടായി രിക്കും.. അവിവാഹിതകൾക്കും ഈ പദ്ധതിയിൽ ചേരാവുന്ന താണ്. ഹരിയാനയിൽ തുടർ ച്ചയായി 15 വർഷം താമസിച്ചിട്ടുള്ള വർക്ക് ഈ പദ്ധതിയിൽ ചേരാൻ കഴിയും.
കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം വരെയുള്ളവ ർക്ക് പദ്ധതിയിൽ ചേരാം. രണ്ടാം ഘട്ടമായ അടുത്തവർഷം 2027 -28 ൽ കുടുംബത്തിന്റെ വാർഷിക വരുമാനപരിധി 1.8 ലക്ഷവും 2028 -2029 ൽ വാർഷി കവരുമാനപരിധി 3 ലക്ഷം രൂപയായി ഉയർ ത്തുന്നതോടുകൂടി സംസ്ഥനത്തെ 70 % വനിതകൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.