ഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. ഡല്‍ഹിയിലെ നംഗല്‍ തക്രാന്‍ ഗ്രാമത്തില്‍ രാവിലെ 7:30 ഓടെ മകളോടൊപ്പം പ്രഭാത നടത്തത്തിനിറങ്ങിയ ദീപക് (32) എന്ന യുവാവിനെ അജ്ഞാതരായ രണ്ട് അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി.
അക്രമികള്‍ 5-6 തവണ വെടിയുതിര്‍ത്ത ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വെടിവെയ്പ്പ് നടന്ന സമയത്ത് ദീപക്കിന്റെ മകളും അച്ഛനും അല്‍പ്പം അകലെയായിരുന്നു.
ദീപക് ഷെയര്‍ മാര്‍ക്കറ്റ് ട്രേഡിംഗുമായി ബന്ധപ്പെട്ടിരുന്നതായാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ബവാന പോലീസ് സ്റ്റേഷന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് 3-4 വെടിയുണ്ടകളും ഷെല്ലുകളും കണ്ടെത്തി.