Advertisment

ഇന്ത്യൻ വനിതാ ലീഗിൽ പങ്കെടുക്കുന്ന വനിതാ ഫുട്ബോൾ താരങ്ങൾക്കെതിരെ അതിക്രമം; എഐഎഫ്എഫ് ഉദ്യോഗസ്ഥൻ ദീപക് ശർമ്മ അറസ്റ്റിൽ

New Update
deepak-sharma-arrested

ഗോവ: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപക് ശർമയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

ഇന്ത്യൻ വനിതാ ലീഗിൽ പങ്കെടുക്കുന്ന ഫുട്‌ബോൾ ടീമായ ഖാദ് എഫ്‌സിയിലെ രണ്ട് വനിതാ ഫുട്‌ബോൾ താരങ്ങളെ കൈയേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തതിന് ദീപക്കിനെതിരെ പരാതി. മാർച്ച് 28 ന് ക്ലബ്ബിൻ്റെ ഉടമയായ ദീപക് അവരുടെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ദീപക് ശർമ്മയ്‌ക്കെതിരെ ഔദ്യോദിഗമായി പരാതി ലഭിച്ചതിനെത്തുടർന്ന് ശനിയാഴ്ച പകൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സന്ദേശ് ചോദങ്കർ പറഞ്ഞു.

മുറിവേൽപ്പിക്കൽ, സ്ത്രീക്ക് നേരെ ബലപ്രയോഗം നടത്തൽ, മറ്റ് കുറ്റങ്ങൾ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് മപുസ പോലീസ് അറസ്റ്റ് ചെയ്തതെന്ന് സന്ദേശ് ചോദങ്കർ പറഞ്ഞു. ഗോവയിൽ താമസിക്കുന്നതിനിടെ രണ്ട് വനിതാ ഫുട്‌ബോൾ താരങ്ങളെ ദീപക് ശർമ മർദിച്ചെന്നാണ് പരാതി.

ഹിമാചൽ പ്രദേശ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ ശർമയെ രാത്രി കസ്റ്റഡിയിൽ വിടുമെന്നും മാർച്ച് 31 ഞായറാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ്  വിശദീകരിച്ചു.

മപുസ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ അസോസിയേഷൻ ഇരകളെ സഹായിച്ചതായി ജിഎഫ്എ പ്രസിഡൻ്റ് കെയ്റ്റാനോ ഫെർണാണ്ടസ് പറഞ്ഞു.

Advertisment