Advertisment

ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം ദേശീയതലത്തിലെ ധാരണയുടെ ഭാഗമായിരുന്നു; എഎപിക്ക് നല്‍കിയ കുരുക്ഷേത്ര മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കില്‍ വിജയിക്കാമായിരുന്നെന്ന് ദീപേന്ദര്‍ സിങ് ഹൂഡ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിയുമായി സംസ്ഥാനത്ത് സഖ്യമുണ്ടാകില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

New Update
deepender

ചണ്ഡീഗഢ്: ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയ കുരുക്ഷേത്ര മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കില്‍ വിജയിക്കാമായിരുന്നെന്ന് റോഹ്തക് എം.പിയും പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയുടെ മകനുമായ ദീപേന്ദര്‍ സിങ് ഹൂഡ. ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം ദേശീയതലത്തിലെ ധാരണയുടെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിയുമായി സംസ്ഥാനത്ത് സഖ്യമുണ്ടാകില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സ്വാധീനമില്ല. ഡല്‍ഹിയില്‍ മൂന്നും ചണ്ഡീഗഢ് സീറ്റും കോണ്‍ഗ്രസിന് എ.എ.പി. അനുവദിച്ചതിന്റെ ഭാഗമായുള്ള ധാരണപ്രകാരമാണ് കുരുക്ഷേത്ര സീറ്റ് അവര്‍ക്ക് നല്‍കിയത്. 

കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി. വിജയിച്ചത്. എ.എ.പി. ചിഹ്നത്തോട് ജനങ്ങള്‍ക്കുള്ള അപരിചിതത്വമാണ് തോല്‍വിയുടെ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്ത് ബി.ജെ.പി. സര്‍ക്കാരിനെതിരെ വ്യക്തമായ ഭരണവിരുദ്ധവികാരമുണ്ടെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പറഞ്ഞ അദ്ദേഹം, നേതാക്കള്‍ക്കിടയില്‍ വിഭാഗീയതയുണ്ടെന്ന ആരോപണം നിഷേധിച്ചു. 

ഐക്യത്തോടെ നിന്നില്ലായിരുന്നെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേട്ടം കൈവരിക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment