ഡല്‍ഹി: ഈ ആഴ്ച നടക്കുന്ന ഒരു പ്രധാന യോഗത്തില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രതിരോധ മന്ത്രാലയം അംഗീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യയുടെ സായുധ സേനയുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് മുഖ്യലക്ഷ്യം.
ചാരവിമാനങ്ങള്‍, കടല്‍ മൈനുകള്‍, വ്യോമ പ്രതിരോധ മിസൈലുകള്‍, അണ്ടര്‍വാട്ടര്‍ ഓട്ടോണമസ് കപ്പലുകള്‍ തുടങ്ങി വിവിധ നിര്‍ണായക പ്രതിരോധ സംവിധാനങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ സൈന്യത്തിനായി തദ്ദേശീയമായി നിര്‍മ്മിച്ച ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈല്‍ സംവിധാനങ്ങളുടെ മൂന്ന് പുതിയ റെജിമെന്റുകള്‍ക്ക് അനുമതി നല്‍കാനാണ് യോഗത്തിലെ പ്രധാന ആകര്‍ഷണം. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും.