ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ. സായ് ജാദവിന് ചരിത്ര നേട്ടം

കുടുംബത്തിലെ സൈനിക പാരമ്പര്യത്തിൻ്റെ തുടർച്ച കൂടിയാണ് സായിയുടെ നേട്ടം.

New Update
sai-jadhav-152738527-16x9_0

ഡെറാഡൂൺ: ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ (ഐഎംഎ.) 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഓഫീസർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. 

Advertisment

23കാരിയായ സായ് ജാദവ് ആണ് ഈ ചരിത്രപരവും അഭിമാനാർഹമായ നേട്ടത്തിന് ഉടമ. 1932-ൽ ഐഎംഎ. സ്ഥാപിതമായ ശേഷം 67,000-ത്തിലധികം ഓഫീസർ കേഡറ്റുകൾ പുറത്തിറങ്ങിയെങ്കിലും ഇത് ആദ്യമായാണ് ഒരു വനിത ഈ നേട്ടം സ്വന്തമാക്കുന്നത്.

കുടുംബത്തിലെ സൈനിക പാരമ്പര്യത്തിൻ്റെ തുടർച്ച കൂടിയാണ് സായിയുടെ നേട്ടം. മുതുമുത്തശ്ശൻ ബ്രിട്ടീഷ് ആർമിയിലും, മുത്തശ്ശൻ ഇന്ത്യൻ ആർമിയിലും ഉദ്യോഗസ്ഥനായിരുന്നു. 

ഇതിനെല്ലാം ഉപരിയായി അവരുടെ പിതാവ് സന്ദീപ് ജാദവും സൈന്യത്തിൽ സേവനം തുടരുന്ന ആളാണ്. സായ് ജാദവ് നിലവിൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് ആയാണ് കമ്മീഷൻ ചെയ്തിരിക്കുന്നത്. 

ഇതോടെ ഐഎംഎയിൽ നിന്ന് ഈ സേനാ വിഭാഗത്തിൽ ചേരുന്ന ആദ്യ വനിതാ ഓഫീസറായും സായ് മാറി. പാസിംഗ് ഔട്ട് പരേഡിൽ വെച്ച് സായിയുടെ തോളിൽ മാതാപിതാക്കൾ സ്റ്റാർസ് അണിയിച്ചതും ശ്രദ്ധേയമായി.

ഈ രംഗം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. വിമുക്തഭടന്മാർ സായിക്ക് അഭിനന്ദനവുമായി എത്തി. ഈ നേട്ടം അടുത്ത തലമുറയിലെ പെൺകുട്ടികൾക്ക് പ്രചോദനമാകുമെന്ന് ഏവരും പറയുന്നു.

Advertisment