ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് മുഹമ്മദ് മുയ്സു, ഇരു രാജ്യങ്ങളും തമ്മിൽ അഞ്ച് ഉഭയകക്ഷി കരാറുകളിൽ ഒപ്പിട്ടു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
1445304-untitled-1

ഡൽഹി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു. ഇതിന്റെ ഭാ​ഗമായി ഇരു രാജ്യങ്ങളും തമ്മിൽ അഞ്ച് ഉഭയകക്ഷി കരാറുകൾ ഒപ്പിട്ടു. വിനോദസഞ്ചാര മേഖലയിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാനും സമുദ്ര രംഗത്തെ സുരക്ഷയിൽ സഹകരിച്ച് പ്രവർത്തിക്കാനുമുള്ളത് ഇവയിൽ പ്രധാനം.

Advertisment

സ്വതന്ത്ര വ്യാപാര കരാറുകൾ, ആരോഗ്യ അടിസ്ഥാന സൗകര്യ മേഖലയിലെ വികസനം, ബാംഗ്ലൂരിൽ മാലദ്വീപ് കൗൺസിലേറ്റ് തുറക്കൽ, ഇന്ത്യയിലെ വിവിധ ഏജൻസികളുമായി സഹകരിച്ചുള്ള പ്രവർത്തനം എന്നിവയിലും ഇരു രാജ്യങ്ങളുമായി ധാരണയിലായി.

 

Advertisment