/sathyam/media/media_files/cvudYdb9pS2LYYYxpfob.webp)
ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹിൻഡൻബർഗ് പരാമർശത്തിനെതിരെ നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. രാഹുല്‍ ഏറ്റവും അപകടകാരിയായ മനുഷ്യനാണെന്നാണ് കങ്കണ പറയുന്നത്. അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രതിരോധത്തിലായ സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ചോദിച്ചിരുന്നു.
പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്ന് പരിഹസിച്ച രാഹുൽ നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദി? എന്ന ചോ​ദ്യമുയർത്തി സർക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.
“രാജ്യത്തെയും അതിൻ്റെ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു” കങ്കണ എക്സില്‍ കുറിച്ചു. “അദ്ദേഹം (രാഹുൽ ഗാന്ധി) വിഷം നിറഞ്ഞവനും വിനാശകാരിയുമാണ്. അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാൻ കഴിയുന്നില്ലെങ്കിൽ ഈ രാഷ്ട്രത്തെ നശിപ്പിക്കുമെന്നതാണ് അദ്ദേഹത്തിൻ്റെ അജണ്ട.
ഇന്നലെ രാത്രി രാഹുൽ ഗാന്ധി അംഗീകരിച്ച നമ്മുടെ ഓഹരി വിപണിയെ ലക്ഷ്യം വച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് നനഞ്ഞ പടക്കമായി മാറിയിരിക്കുന്നു'' ജീവിതകാലം മുഴുവൻ പ്രതിപക്ഷത്തിരിക്കാൻ തയ്യാറായിക്കോളൂ എന്ന കങ്കണ രാഹുലിനോട് പറഞ്ഞു. രാഹുല്‍ ഒരു അപമാനമാണെന്നും ഈ രാജ്യത്തിലെ ജനങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ നേതാവാക്കില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us