കളിച്ചുകൊണ്ടിരിക്കെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം, അപകടമുണ്ടായത് കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന കെട്ടിടത്തിൽ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
1431696-delhi

ന്യൂഡല്‍ഹി: കളിച്ചുകൊണ്ടിരിക്കെ വീടിന്‍റെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡല്‍ഹി ഹര്‍ഷ് വിഹാറില്‍ ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത്. വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത്, ടെറസിന്റെ ഭാഗം തകരുകയും കുട്ടി താഴേയ്ക്ക് പതിക്കുകയും ചെയ്യുകയായിരുന്നു.

Advertisment

കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ആറുമാസമായി ഇവര്‍ ഇവിടെ താമസിക്കുകയായിരുന്നു. ടെറസ് തകര്‍ന്ന് താഴേക്ക് വീണ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീടിൻ്റെ ഉടമ രാംജി ലാൽ ഒളിവിലാണ്. അപകടമുണ്ടായ കെട്ടിടത്തിൻ്റെ താഴത്തെ നിലയിലാണ് ഇയാൾ താമസിക്കുന്നത്.

ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയായിണെന്നും ഡിസിപി ജോയ് ടിർക്കി പറഞ്ഞു

Advertisment