ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം. പഞ്ചാബിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി

പ്രളയബാധിത സ്ഥലങ്ങളിൽ എത്തുന്ന പ്രധാനമന്ത്രി സാഹചര്യം നേരിട്ട് വിലയിരുത്തിയ ശേഷം ധനസഹായങ്ങൾ പ്രഖ്യാപിക്കും.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
1001231584

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. വെള്ളപ്പൊക്കത്തിൽ പഞ്ചാബിൽ മരിച്ചവരുടെ എണ്ണം 37 ആയി.

Advertisment

 യമുനയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും.

പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ, ഡൽഹി എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്.

പഞ്ചാബിലെ കാർഷിക മേഖലകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. വ്യാപക കൃഷി നാശമാണുണ്ടായത്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പഞ്ചാബ് സന്ദർശിച്ചിരുന്നു.

ഹിമാചലിലും ഉത്തരാഖണ്ഡിലും റോഡുകളിൽ വീണ മണ്ണ് നീക്കം ചെയ്യുന്ന നടപടി തുടരുകയാണ്.

കശ്മീരിലെ പലമേഖലകളും വെള്ളത്തിലാണ്. ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തി.

എന്നാലും ആളുകൾ ഇപ്പോഴും റോഡുകളിലെ താൽക്കാലിക ഷെൽട്ടറുകളിലാണ്.

പ്രളയബാധിത സ്ഥലങ്ങളിൽ എത്തുന്ന പ്രധാനമന്ത്രി സാഹചര്യം നേരിട്ട് വിലയിരുത്തിയ ശേഷം ധനസഹായങ്ങൾ പ്രഖ്യാപിക്കും. അടുത്ത രണ്ടുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Advertisment