New Update
/sathyam/media/media_files/2025/09/06/61320-2025-09-06-20-10-12.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ ജാമ്യം തേടി ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാം സുപ്രീം കോടതിയെ സമീപിച്ചു.
Advertisment
2020 കേസില്‍ അറസ്റ്റിലായി അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഷര്‍ജീല്‍ ഇമാം സുപ്രീം കോടതിയെ സമീപിച്ചത്.
ഡല്‍ഹി കലാപക്കേസില്‍ 2022 നും 2024 നും ഇടയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ബെഞ്ച് സെപ്തംബര്‍ രണ്ടിനാണ് വിധി പറഞ്ഞഥ്.
ഷര്‍ജില്‍ ഇമാം, ഉമര്‍ ഖാലിദ്, മുഹമ്മദ് സലീം ഖാന്‍, ഷിഫ-ഉര്‍-റഹ്മാന്‍, അത്തര്‍ ഖാന്‍, മീരാന്‍ ഹൈദര്‍, അബ്ദുള്‍ ഖാലിദ് സൈഫി, ഗള്‍ഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷകള്‍ ആണ് ഹൈക്കോടതി തള്ളിയത്.