New Update
/sathyam/media/media_files/2025/09/11/photos276-2025-09-11-20-29-06.jpg)
ഡൽഹി: ഛത്തീസ്ഗഡിൽ വീണ്ടും വൻ മാവോയിസ്റ്റ് വേട്ട. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയംഗം മൊദെം ബാലകൃഷ്ണയുൾപ്പടെ പത്ത് പേരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
Advertisment
ഗരിയാബന്ദ് ജില്ലയിലെ മെയിൻപൂർ വനമേഖലയിൽ രാവിലെ മുതൽ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്. കൂടുതൽ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ട ബാലകൃഷ്ണ, രാമചന്ദർ, രാജേന്ദ്ര മുതലായ പേരുകളിലും അറിയപ്പെട്ടിരുന്നു. ഷൽ ടാസ്ക് ഫോഴ്സും സിആർപിഎഫിന്റെ കോബ്ര വിഭാഗവും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്.