ഹാപ്പി ബർത്ത്‌ഡേ നരേന്ദ്ര...; മോദിയെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്ന് ട്രംപ്

ജന്മദിനാശംസകൾ നേർന്നതിന് പിന്നാലെ സോഷ്യൽമീഡിയയായ ട്രൂത്ത് സോഷ്യലിലും ട്രംപ് പോസ്റ്റിട്ടു. '

New Update
trump and modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 ാം ജന്മദിനാശംസകള്‍ നേര്‍ന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇന്നലെയാണ് ഡ്രംപ് ഫോണില്‍ വിളിച്ച് മോദിക്ക് ആശംസകള്‍ നേര്‍ന്നത്.

Advertisment

ജന്മദിനാശംസകൾ നേർന്നതിന് പിന്നാലെ സോഷ്യൽമീഡിയയായ ട്രൂത്ത് സോഷ്യലിലും ട്രംപ് പോസ്റ്റിട്ടു.

 'ഇപ്പോൾ എന്റെ സുഹൃത്ത് നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു.അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു.

ഗംഭീരമായ ജോലിയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത് നരേന്ദ്ര; റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നിങ്ങളുടെ പിന്തുണക്ക് നന്ദി'..ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ആശംസക്ക് നന്ദി അറിയിച്ച മോദി ഇന്ത്യ യു.എസ് ബന്ധം ദൃഢമാക്കുമെന്നും എക്സിൽ കുറിച്ചു.

'എന്റെ സുഹൃത്ത് ട്രംപ്,താങ്കളുടെ ഫോൺകോളിനും ജന്മദിനാശംസകൾക്കും നന്ദി. നിങ്ങളെപ്പോലെ ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്ര,ആഗോള പങ്കാളിത്തത്തെ ഉന്നതിയിലെത്തിക്കാൻ ഞാൻ പൂർണ പ്രതിജ്ഞാബദ്ധനാണ്.

 യുക്രൈൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരത്തിനായുള്ള നിങ്ങളുടെശമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും'..എന്നായിരുന്നു മോദി എക്‌സിൽ കുറിച്ചത്.

Advertisment