മൈസൂരു ദസറ ഉത്സവം: എഴുത്തുകാരി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി നൽകിയ ഹർജി സുപ്രിംകോടതി തളളി

ഈ ഹർജി ഫയൽ ചെയ്തതിന്റെ ഉദ്ദേശ്യം എന്താണെന്നും ഭരണഘടനയുടെ ആമുഖം എന്താണെന്നും കോടതി ഹരജിക്കാരനോട് ചോദിച്ചു.

New Update
Untitled

ന്യൂഡൽഹി: മൈസൂരു ദസറ ഉത്സവം ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിന് സ്റ്റേ ആവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹർജി സുപ്രിംകോടതി തളളി.

Advertisment

ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നടപടി.


ബിജെപി മുൻ എംപി പ്രതാപ് സിംഹയും മറ്റ് രണ്ട് പേരും സമർപ്പിച്ച മൂന്ന് ഹർജികൾ കർണാടക ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് എച്ച്.എസ് ഗൗരവ് സമർപ്പിച്ച പ്രത്യേക ഹർജിയാണ് സുപ്രിംകോടതി തളളിയത്.


ഈ ഹർജി ഫയൽ ചെയ്തതിന്റെ ഉദ്ദേശ്യം എന്താണെന്നും ഭരണഘടനയുടെ ആമുഖം എന്താണെന്നും കോടതി ഹരജിക്കാരനോട് ചോദിച്ചു.

ഇതൊരു സംസ്ഥാന പരിപാടിയാണെന്നും സംസ്ഥാനത്തിന് എ, ബി, സി എന്നിവയെ എങ്ങനെ വേർതിരിച്ചറിയാൻ കഴിയുമെന്നും ചോദിച്ച കോടതി ഹർജി തള്ളുകയായിരുന്നു.

Advertisment