വോട്ട് കൊള്ള. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ കോൺഗ്രസ്

ഇൻഡ്യ സഖ്യത്തിലെ മറ്റു പാർട്ടികളും രാഹുൽ ഗാന്ധിക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്

New Update
CONGRESS

ഡൽഹി: വോട്ട് കൊള്ളക്കെതിരായ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കാൻ കോൺഗ്രസ്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാനാണ് നീക്കം. 

Advertisment

ഇൻഡ്യ സഖ്യത്തിലെ മറ്റു പാർട്ടികളും രാഹുൽ ഗാന്ധിക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.

വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇൻഡ്യ മുന്നണി യോഗവും ഉടൻ ചേർന്നേക്കും. 

അതേസമയം രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ശക്തമാക്കി ബിജെപിയും മുന്നോട്ടുപോകുകയാണ്.

അതേസമയം ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നയിക്കുന്ന ബിഹാർ അധികാർ അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.

നിതീഷ് കുമാർ സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരായിട്ടുള്ള യാത്രക്ക് വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്.

 അതിനിടെ ദർഭംഗയിൽ മജ്‍ലിസ് പാർട്ടി പ്രവർത്തകർ തേജസ്വിയുടെ വാഹനം തടഞ്ഞുനിർത്തി മുദ്രാവാക്യം വിളിച്ചു.

 മഹാ സഖ്യത്തിലേക്കുള്ള ഉവൈസിയുടെ ആഗ്രഹത്തിന് തടയിട്ടത് തേജസ്വി ആണെന്നാണ് ആരോപണം.

മഹാസഖ്യത്തിന്‍റെ സീറ്റ് ചർച്ചകൾ പുരോഗമിക്കുകയാണ്.

40 സീറ്റുകളിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് സിപിഐഎം എൽ രംഗത്ത് വന്നതോടെ പ്രതിസന്ധി രൂക്ഷം ആവുകയാണ്. 

ദലിത് പിന്നാക്ക മേഖലയിൽ പാർട്ടിക്കുള്ള പിന്തുണ ചൂണ്ടിക്കാട്ടിയാണ് ദീപാങ്കർ ഭട്ടാചാര്യ ആവശ്യം ഉന്നയിച്ചിരിക്കുന്നത്

Advertisment