New Update
/sathyam/media/media_files/2025/09/21/photos33-2025-09-21-00-24-53.png)
ന്യൂഡൽഹി: റയിൽവെയുടെ 'റെയിൽ നീർ' കുപ്പിവെള്ളത്തിന്റെ വിലകുറയുമെന്ന് റെയിൽവേ. ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായാണ് മാറ്റാമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
Advertisment
ഒരു ലിറ്റർ 'റെയിൽ നീർ' വെള്ളത്തിന് നിലവിൽ 15 രൂപയാണ്. പുതിയ മാറ്റം നിലവിൽ വരുന്നതോടെ ഇത് 14 രൂപയാകും. കൂടാതെ അര ലിറ്റർ 'റെയിൽ നീർ' 10 രൂപയിൽ നിന്ന് 9 രൂപയായി കുറയും.
സെപ്റ്റംബർ 22 മുതലാണ് പുതിയ പരിഷ്കരണം നിലവിൽ വരിക.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിൽക്കുന്ന മറ്റു കുപ്പിവെള്ളത്തിന്റെ ബ്രാന്ഡുകള്ക്കും വില ഇതേപോലെ കുറയുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ജിഎസ്ടി പരിഷ്കരണങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ വസ്തുക്കളിൽ വിലക്കുറവില എന്ന പ്രതിപക്ഷവാദം നിലനിൽക്കെയാണ് കുപ്പിവെള്ളത്തിന് ഒരു രൂപ കുറച്ചതായി അറിയിപ്പ് പുറത്തുവിടുന്നത്.