New Update
/sathyam/media/media_files/2025/09/21/photos337-2025-09-21-13-01-35.jpg)
ന്യൂഡൽഹി: ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിൽ(ബിഇഎംഎൽ) ജോലി നേടാൻ അവസരം. രാജ്യത്തെ പ്രതിരോധം & എയ്‌റോസ്‌പേസ്, മൈനിംഗ് & കൺസ്ട്രക്ഷൻ, റെയിൽ & മെട്രോ തുടങ്ങിയ പ്രധാന മേഖലകളിൽ നിർണ്ണായക പങ്ക് വഹിക്കുന്ന കമ്പനിയാണ് ബി ഇ എം എൽ.
Advertisment
ജൂനിയർ എക്സിക്യൂട്ടിവ് തസ്തികയിലാണ് നിയമനം നടത്തുന്നത്. 119 ഒഴിവുകൾ ആണ് ഉള്ളത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഫിനാൻസ്, ഐടി എന്നി വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.
വിദ്യാഭ്യാസ യോഗ്യത
- ജെ ഇ - മെക്കാനിക്കൽ: മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ് ബിരുദം (60% മാർക്ക് )
- ജെ ഇ-ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ് ബിരുദം (ആകെ 60% മാർക്ക്). ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
- ജെ ഇ-മെറ്റലർജി: മെറ്റലർജി എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ് ബിരുദം (ആകെ 60% മാർക്ക്).
- ജെ ഇ - ഐടി: കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ് ബിരുദം (ആകെ 60% മാർക്ക്) അല്ലെങ്കിൽ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ)യിൽ ഒന്നാം ക്ലാസ്.
- ജെ ഇ - ഫിനാൻസ്: സിഎ - ഇന്റർ / സി എം എ - ഇന്റർ / ഫിനാൻസിൽ എംബിഎ.
- ജെ ഇ - രാജ്ഭാഷ: ഹിന്ദിയിൽ എം എ ഇംഗ്ലീഷ് നിർബന്ധിത വിഷയമായിരിക്കണം അല്ലെങ്കിൽ ഇംഗ്ലീഷിൽ പിജി ഹിന്ദി നിർബന്ധിത വിഷയമായിരിക്കണം.
- ജെ ഇ- രാജ്ഭാഷയ്ക്ക് ഹിന്ദി ടൈപ്പിങ്ങിൽ പ്രാവീണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവും അത്യാവശ്യമാണ്. മറ്റ് തസ്തികലയിലേക്ക് അപേക്ഷിക്കാൻ മുൻപരിചയം ആവശ്യമില്ല. അപേക്ഷകരുടെ ഉയർന്ന പ്രായ പരിധി 29 വയസ്സാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും.
ഒറ്റ തവണ നടക്കുന്ന കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് മാത്രമേ ഉണ്ടാകുക ഉള്ളു. ഈ പരീക്ഷയുടെ ഫലം അനുസരിച്ച് ഫൈനൽ ലിസ്റ്റ് പ്രഖ്യാപിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 26. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക