/sathyam/media/media_files/8miIk1ucGUZ4v0SvjjZK.jpg)
ന്യൂഡല്‍ഹി: മുസ്‌ലിം സെയില്‍സ്മാന്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവിന്റെ മകന്‍.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുതിര്‍ന്ന ബിജെപി നേതാവ് മാലിനി ഗൗറിന്റെ മകനായ ഏകലവ്യ ഗൗര്‍ ആണ് കാമ്പയിന്‍ നടത്തുന്നത്.
മുസ്‌ലിം സെയില്‍സ്മാന്‍മാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കടകള്‍തോറും കയറിയിറങ്ങുകയാണ്.
കടകളില്‍ ജോലി ചെയ്യുന്ന മുസ്‌ലിം പുരുഷന്മാര്‍ ലൗജിഹാദില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി നേതാവിന്റെ മകനായ ഗൗര്‍ അവകാശപ്പെടുന്നത്.
തിരക്കേറിയ മാര്‍ക്കറ്റുകളില്‍ പോയി ഇക്കാര്യങ്ങളാണ് ഗൗര്‍ പറയുന്നത്. അതിനാല്‍ ഉടന്‍ ഇവരെ ജോലിയില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ആവശ്യം.
കൂടാതെ സെയില്‍സ്മാന്‍മാരുടെ ഒഴിവിലേക്ക് ഭാവിയില്‍ പോലും മുസ്‌ലിം യുവാക്കളെ നിയമിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
ജോലിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഇവരുടെ രേഖകള്‍ പരിശോധിച്ച് മുസ്‌ലിം അല്ലെന്ന് ഉറപ്പാക്കണമെന്നും ഗൗര്‍ ആവശ്യപ്പെട്ടു.