New Update
/sathyam/media/media_files/2025/06/01/DUZ8zUvyXoMWLm8snNMA.jpg)
ന്യൂഡൽഹി:ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതിയെ 15 വർഷത്തിനൊടുവിൽ അറസ്റ്റ് ചെയ്ത് സിബിഐ. കൊല്ലം സ്വദേശി സുരേന്ദ്രനാണ് അറസ്റ്റിലായത്.
Advertisment
2010 ലെ കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മൊഹാലി സിബിഐ കോടതിയിൽ ഹാജരാക്കിയ പ്രതിയെ സിബിഐ കസ്റ്റഡിയിൽ വിട്ടു.
ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
കേസിന്റെ വിചാരണക്ക് ഹാജരാകാതെ സുരേന്ദ്രൻ കഴിഞ്ഞ 15 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു. സിബിഐയുടെ പ്രത്യേക സംഘം കൊല്ലത്ത് എത്തിയാണ് ഇയാളെ പിടികൂടിയത്.