New Update
/sathyam/media/media_files/2025/02/16/F2245NzxRVlTLn3AhVXc.jpg)
ഡൽഹി: ആസ്ത്രേലിയ,കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്.
Advertisment
കഴിഞ്ഞ 20 മാസമായി പലസ്തീനിനെക്കുറിച്ചുള്ള ഇന്ത്യയുടെ നയം 'ലജ്ജാകരവും ധാർമിക ഭീരുത്വവുമാണ്' എന്ന് കോൺഗ്രസ് പറഞ്ഞു.
ഈ രാജ്യങ്ങൾ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ടെന്നും കൂടുതൽ രാജ്യങ്ങൾ ഉടൻ തന്നെ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‍റാം രമേശ് എക്സിൽ കുറിച്ചു.
1988 നവംബർ 18 ന് ഇന്ത്യ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"എന്നാൽ കഴിഞ്ഞ 20 മാസമായി ഫലസ്തീനുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നയം ലജ്ജാകരവും ധാർമിക ഭീരുത്വവുമാണ്" ഇസ്രായേൽ-ഹമാസ് സംഘർഷത്തെ പരാമർശിച്ചുകൊണ്ട് ജയ്‍റാം പറഞ്ഞു.