ഗായകൻ സുബീൻ ഗാർഗിന്റെ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോർട്ടം ചെയ്യും. ഉയർന്നു വന്ന രാഷ്ട്രീയ വിവാദങ്ങൾ അവസാനിപ്പിക്കണം. വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് അസം മുഖ്യമന്ത്രി

ഗായകന്റെ വിയോഗത്തിൽ വ്യക്തത വേണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തിന്റെ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടക്കും. 

New Update
photos(57)

ദിസ്പൂർ: ഗായകൻ സുബീൻ ഗാർഗിന് അന്ത്യാഞ്ജലി അർപ്പിക്കാൻ അസം ഒരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ അകാല മരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. 

Advertisment

ഗായകന്റെ വിയോഗത്തിൽ വ്യക്തത വേണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തിന്റെ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടക്കും. 

സെപ്റ്റംബർ 23 ന് രാവിലെ 7.30 ന് ഗുവാഹത്തി മെഡിക്കൽ കോളജിൽ എയിംസ് ഗുവാഹത്തി സംഘത്തിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തിങ്കളാഴ്ച അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

'പൊതുജനങ്ങളുടെ ആവശ്യമല്ല. മറിച്ച് ചില പ്രത്യേക വിഭാഗങ്ങളുടെ ആവശ്യമാണിത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സമ്മതത്തോടെയാണ് ഇത് നടത്താൻ തീരുമാനിച്ചത്.' സെപ്റ്റംബർ 22ന് നടന്ന പത്രസമ്മേളനത്തിൽ അസം മുഖ്യമന്ത്രി പറഞ്ഞു. 

'സുബീനെക്കുറിച്ച് ഒരു വിവാദവും സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല അതിനാലാണ് ഈ തീരുമാനം എടുത്തത്.' ഹിമന്ത കൂട്ടിച്ചേർത്തു.

സിംഗപ്പൂരിലെ ഡോക്ടർമാർ നടത്തിയ പോസ്റ്റ്‌മോർട്ടം സമഗ്രവും സാങ്കേതികമായി മികച്ചതുമായിരുന്നു. 

എന്നാൽ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾക്ക് സാധ്യതയില്ലെന്ന് ഉറപ്പാക്കാനാണ് രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇതിഹാസ ഗായകന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ശവസംസ്കാര സ്ഥലത്ത് ഒരു സ്മാരകം നിർമിക്കുന്നതിനായി സംസ്ഥാന സർക്കാർ 10 ബിഗാ ഭൂമി അനുവദിച്ചതായി അസം മന്ത്രി കേശബ് മഹന്ത പ്രഖ്യാപിച്ചു.

Advertisment