ബാംഗ്ലൂർ സ്ഫോടനക്കേസ്; നാല് മാസത്തിനകം വിധി പറയണമെന്ന് സുപ്രിംകോടതി

കേസിലെ 28-ാം പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് സുപ്രിംകോടതി നിർദ്ദേശം.

New Update
Untitledtrmppp

ന്യൂഡൽഹി: ബാംഗ്ലൂർ സ്ഫോടനക്കേസില്‍‌ നാല് മാസത്തിനകം വിധി പറയണമെന്ന് സുപ്രിംകോടതി. അബ്ദുൾ നാസർ മദനി പ്രതിയായ കേസില്‍ വിചാരണക്കോടതിക്കാണ് സുപ്രിംകോടതി നിര്‍ദേശം നൽകിയത്.

Advertisment

കേസിലെ 28-ാം പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് സുപ്രിംകോടതി നിർദ്ദേശം. കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദീൻ സുപ്രിംകോടതിയെ സമീപിച്ചത്. 

Advertisment