പ്രായപരിധിയിൽ ഇളവ്. ഡി.രാജ സിപിഐ ജനറൽ സെക്രട്ടറിയായി തുടരും

കേരളത്തിന് പിന്നാലെ ആന്ധ്ര, തെലങ്കാന സംസ്ഥാന ഘടകകങ്ങളും പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

New Update
d raja.jpg

 ഡൽഹി: സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും. കേന്ദ്ര സെക്രട്ടയേറിയേറ്റ് അംഗം കെ.നാരായണയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

Advertisment

പ്രായപരിധിയിൽ ഡി.രാജയ്ക്ക് മാത്രം ഇളവ് നൽകാൻ ഇന്നലെ രാത്രി ചേർന്ന നിർവാഹകസമിതി തീരുമാനിച്ചു. ഇന്ന് ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

75 വയസ്സ് പ്രായപരിധിയെ തുടർന്ന് കേന്ദ്ര സെക്രട്ടേറിയേറ്റിൽ നിന്ന് കെ. നാരായണ, പല്ലഭ് സെൻ ഗുപ്‌ത,സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവർ ഒഴിവാകും.


പ്രായപരിധി ഇളവിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി കൂടുതൽ സംസ്ഥാന ഘടകങ്ങൾ രംഗത്തെത്തിയിരുന്നു.


 കേരളത്തിന് പിന്നാലെ ആന്ധ്ര, തെലങ്കാന സംസ്ഥാന ഘടകകങ്ങളും പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ ദേശീയ നേതൃത്വത്തിന് കടുത്ത വീഴ്ചയെന്നാണ് വിമർശനം.

എതിർപ്പുകൾക്കിടയിലും അതേസമയം തമിഴ്നാട്, കർണ്ണാട ബിഹാർ, ബംഗാൾ, ഘടകകങ്ങൾ ഡി.രാജയ്ക്കൊപ്പമാണ്.ബിഹാർ സംസ്ഥാന സെക്രട്ടറി രാംനരേഷ് പാണ്ഡേയാണ് രാജയ്ക്ക് പിന്തുണ നൽകുന്നത്. നേതാക്കൾക്ക് പ്രായപരിധി വേണ്ടെന്നാണ് 82 കാരനായ ബിഹാർ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം.

ഒരാൾക്ക് മാത്രമായി പ്രായപരിധി നിബന്ധന ഒഴിവാക്കാനാകില്ലെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ഉൾപ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം.ഇതെല്ലാം തള്ളിയാണ് ഡി.രാജയെ വീണ്ടും സിപിഐ ജനറൽ സെക്രട്ടറിയാക്കിയത്.

Advertisment