ആർഎസ്എസിന്റെ നൂറാം വാർഷികം. ഭാരതാംബയുടേയും സ്വയം സേവകരുടേയും ചിത്രം ആലേഖനം ചെയ്ത നൂറു രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു

നൂറാം വാർഷികം പ്രമാണിച്ച് പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ആർഎസ്എസ് സർ കാര്യ വാഹക് ദത്തത്രേയ ഹോസബോലെ എന്നിവരും പങ്കെടുത്തു. 

New Update
photos(88)

ന്യൂഡൽഹി: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ നൂറു രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്. ഭാരതാംബയുടേയും സ്വയം സേവകരുടേയും ചിത്രം ആലേഖനം ചെയ്ത നൂറു രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. 

Advertisment

നൂറാം വാർഷികം പ്രമാണിച്ച് പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ആർഎസ്എസ് സർ കാര്യ വാഹക് ദത്തത്രേയ ഹോസബോലെ എന്നിവരും പങ്കെടുത്തു. 

നൂറു വർഷങ്ങൾക്ക് മുമ്പ് ദസറ ദിനത്തിൽ ആർഎസ്എസ് സ്ഥാപിതമായത് വെറും യാദൃശ്ചികതയല്ലെന്നും രാഷ്ട്രത്തെ സേവിക്കുന്നതിനും സമൂഹത്തെ ശാക്തീകരിക്കുന്നതിനും ആർഎസ്എസ് വളണ്ടിയർമാർ സ്വയം സമർപ്പിച്ചിരിക്കുന്നുവെന്നും മോദി അവകാശപ്പെട്ടു.

Advertisment