രാജ്യത്ത് സ്വർണവില കുത്തനെ ഉയരാൻ കാരണം ബിജെപി നേതാക്കൾ കള്ളപ്പണം സ്വർണമാക്കി മാറ്റുന്നതാണെന്ന് അഖിലേഷ് യാദവ്

സ്വർണവത്കരണമാണ് നിലവിലെ പ്രശ്‌നം. ബിജെപി നേതാക്കൾ അഴിമതിപ്പണം സ്വർണമടക്കമുള്ള വിലയേറിയ ലോഹങ്ങളിലേക്ക് സുരക്ഷിതമായി മാറ്റുകയാണെന്നും അഖിലേഷ് എക്‌സിൽ കുറിച്ചു.

New Update
akhilesh

ന്യൂഡൽഹി: രാജ്യത്ത് സ്വർണവില കുത്തനെ ഉയരാൻ കാരണം ബിജെപി നേതാക്കൾ കള്ളപ്പണം സ്വർണമാക്കി മാറ്റുന്നതാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. 

Advertisment

സാധാരണക്കാർക്കിടയിൽ സ്വർണത്തിന്റെ ആവശ്യം വർധിച്ചതല്ല, ബിജെപി നേതാക്കൾ സ്വർണം വൻതോതിൽ പൂഴ്ത്തിവെക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്ന് അഖിലേഷ് പറഞ്ഞു.

സ്വർണവത്കരണമാണ് നിലവിലെ പ്രശ്‌നം. ബിജെപി നേതാക്കൾ അഴിമതിപ്പണം സ്വർണമടക്കമുള്ള വിലയേറിയ ലോഹങ്ങളിലേക്ക് സുരക്ഷിതമായി മാറ്റുകയാണെന്നും അഖിലേഷ് എക്‌സിൽ കുറിച്ചു.

അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും രാജ്യത്ത് ആഡംബര ലോഹങ്ങളുടെ വില ഉയരുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വിശദീകരിക്കണം. ഭരണകക്ഷിയുടെ ഡ്രോണുകളും ബൈനോക്കുലറുകളും ബുൾഡോസറും രാഷ്ട്രീയ എതിരാളികൾക്ക് മാത്രമുള്ളതാണോയെന്നും അഖിലേഷ് ചോദിച്ചു.

Advertisment