/sathyam/media/media_files/2025/09/01/rajnath-singh-2025-09-01-19-31-37.jpg)
ന്യൂഡൽഹി: പാകിസ്താന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
സര്‍ ക്രീക്കില്‍ പാക് സൈന്യം അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നു. പാകിസ്താൻ സാഹസത്തിന് മുതിര്‍ന്നാല്‍ ശക്തമായ മറുപടി നല്‍കുമെന്നും രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകി.
സര്‍ ക്രീക്ക് വഴി കറാച്ചിയിലേക്ക് പോകാമെന്ന് പാകിസ്താൻ ഓര്‍ക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയിലെ ഗുജറാത്ത് - പാകിസ്താൻ അതിർത്തിയിലുള്ള ചതുപ്പ് മേഖലയാണ് സർ ക്രീക്ക്.
96 കിലോമീറ്റർ വിസ്‌തീർണമുള്ള ഈ മേഖലയിൽ പാകിസ്താൻ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നു എന്നാണ് പ്രതിരോധ മാന്തി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാണിക്കുന്നത്.
പാകിസ്താൻ എന്തെങ്കിലും സാഹസത്തിന് മുതിർന്നാൽ തക്കതായ മറുപടി നൽകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും വർഷം കഴിഞ്ഞിട്ടും ഈ മേഖലയുമായി ബന്ധപ്പെട്ട തർക്കം തുടരുകയാണ്.
ഇന്ത്യ സമാധാന ചർച്ചക്ക് തയ്യാറായപ്പോഴെല്ലാം പാകിസ്താൻ അത് അവഗണിക്കുകയും പ്രകോപനം തുടരുന്ന സ്ഥിതിയുമാണുണ്ടായത്.
സര്‍ ക്രീക്ക് വഴി കറാച്ചിയിലേക്ക് പോകാം എന്നും മന്ത്രിയുടെ താക്കീതിൽ പറയുന്നു. 1965ൽ ഇന്ത്യൻ സൈന്യം കറാച്ചിയിലേക്ക് എത്തിയിരുന്നു, 2025ലും അവിടെ എത്താൻ പ്രയാസമില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.