/sathyam/media/media_files/2025/10/02/photos427-2025-10-02-14-29-11.jpg)
ഡൽഹി: ലഡാക്ക് സംഘർഷത്തിൽ മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ലഡാക്ക് ഭരണകൂടം. വെടിവെപ്പിലടക്കം അന്വേഷണം നടത്താനാണ് നിർദേശം.
അതേസമയം, സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചർച്ചക്കുമില്ലെന്ന് കാർഗിൽ ഡെമോക്രോറ്റിക് അലയൻസ് നിലപാട് കടുപ്പിച്ചു.
സമരക്കാതെ അനുനയിപ്പിക്കാൻ തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. ശനിയാഴ്ച മുതൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങും.
സംഘർഷത്തെ സംബന്ധിച്ചും വെടിവെപ്പിനെ കുറിച്ചും വിവരങ്ങൾ കൈമാറാനുള്ളവർ ഈ മാസം നാല് മുതൽ 18 വരെ ലേയിലെ ജില്ലാ കള്കറുടെ ഓഫീസിൽ എത്താനാണ് നിർദേശം.
സംഘർഷത്തിൽ ഹൈക്കോടതി - സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് സമരം നടത്തുന്ന സംഘടനകൾ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ചർച്ചയില്ലെന്നാണ് കാർഗിൽ ഡെമോക്രോറ്റിക്ക് അലയൻസ് വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാർ നിലപാട് പുനഃപരിശോധിക്കണം.