മഹാത്മാ ഗാന്ധിയുടെ ജന്മവാർഷികം. ഡൽഹിയിലെ ഗാന്ധി സ്മൃതിയിൽ സംഘടിപ്പിച്ച പ്രാർഥനാസംഗമത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനും പ്രാർഥനാസംഗമത്തിനെത്തി.

New Update
modi

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ജന്മവാർഷികത്തിന്റെ ഭാഗമായി ഡൽഹിയിലെ ഗാന്ധി സ്മൃതിയിൽ സംഘടിപ്പിച്ച പ്രാർഥനാസംഗമത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

Advertisment

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനും പ്രാർഥനാസംഗമത്തിനെത്തി. ഗാന്ധിയുടെ 156-ാം ജന്മവാർഷികമാണ് ഇന്ന്.


''മനുഷ്യചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച ആദർശങ്ങൾ നിറഞ്ഞ പ്രിയപ്പെട്ട ബാപ്പുവിന്റെ അസാധാരണ ജീവിതത്തിന് ആദരാഞ്ജലിയർപ്പിക്കുന്ന ദിനമാണ് ഗാന്ധി ജയന്തി. 


ധൈര്യവും ലാളിത്യവും എങ്ങനെ വലിയ മാറ്റത്തിന്റെ ഉപകരണങ്ങളാവുമെന്ന് അദ്ദേഹം തെളിയിച്ചു. ജനങ്ങളെ ശാക്തീകരിക്കുന്നതിൽ സേവനത്തിന്റെയും കാരുണ്യത്തിന്റെയും ശക്തിയിൽ അദ്ദേഹം വിശ്വസിച്ചു. 

വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി നാം ഗാന്ധിജിയുടെ പാത പിന്തുടരും''- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

Advertisment