ബീഹാറിൽ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോ​ഗം ഇന്ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്ത്വത്തിലുള്ള മൂന്നം​ഗ സംഘം നാളെ ബിഹാർ സന്ദർശിക്കും

രണ്ട് ദിവസം നീളുന്ന ഈ സന്ദർശനത്തിന് ശേഷമാകും തെരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിക്കുക.

New Update
election commission 66

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പടുത്ത ബീഹാറിൽ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോ​ഗം ഇന്ന് ചേരും. ദില്ലിയിലാണ് നിരീക്ഷകരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോ​ഗസ്ഥർ യോ​ഗം ചേരുക. 

Advertisment

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ യോ​ഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്ത്വത്തിലുള്ള മൂന്നം​ഗ സംഘം നാളെ ബിഹാർ സന്ദർശിക്കുമെന്നും വിവരമുണ്ട്. 

രണ്ട് ദിവസം നീളുന്ന ഈ സന്ദർശനത്തിന് ശേഷമാകും തെരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിക്കുക.

Advertisment