New Update
/sathyam/media/media_files/2025/10/03/photos443-2025-10-03-06-25-59.jpg)
ലഡാക്ക്: ലഡാക്ക് സംഘർഷത്തിൽ ലഡാക്ക് ഭരണകൂടം പ്രഖ്യാപിച്ച മജിസ്ട്രേറ്റ് തല അന്വേഷണത്തെ അംഗീകരിക്കാതെ സംഘടനകൾ. ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് ലേ അപ്പക്സ് ബോഡി വ്യക്തമാക്കി.
Advertisment
സർക്കാർ ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അതേ സമയം സംഘർഷവുമായി ബന്ധപ്പെട്ട കസ്റ്റഡിയിൽ എടുത്ത 26 യുവാക്കളെ ജാമ്യത്തിൽ വിട്ടു.
സർക്കാർ നടപടികൾ പ്രതിഷേധിച്ച് കാർഗിൽ ബാർ അസോസിയേഷൻ വരുന്ന ആറുദിവസം കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കും.