/sathyam/media/media_files/2025/08/17/election-commission-untitledzele-2025-08-17-15-29-52.jpg)
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് ബിഹാർ സന്ദർശിക്കും.
രണ്ടുദിവസത്തെ സന്ദർശനത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. വോട്ടെടുപ്പ് രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും സംഘവും ഇന്ന് പട്നയിൽ എത്തുന്നത്.
ഗ്യാനേഷ് കുമാറിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ വിവേക് ​​ജോഷിയും എസ്എസ് സന്ധുവും രണ്ടുദിവസം ബീഹാറിൽ തുടരും. സംസ്ഥാനത്തെ പോളിംഗ് ഉദ്യോഗസ്ഥരുമായും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഏഴ് സംസ്ഥാനങ്ങളുടെ ഉപതെരഞ്ഞെടുപ്പുകൾക്കുമായി 425 നിരീക്ഷകരെയാണ് നിയമിച്ചിരിക്കുന്നത്.
ഇന്നലെ ഡൽഹിയിൽ ചേർന്ന അവലോകന യോഗത്തിൽ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർക്ക് മാർഗ്ഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്. പ്രധാന രാഷ്ട്രീയ പാർട്ടികളുമായും കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോർട്ട്.
243 സീറ്റിലേക്കായുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്നാണ് സൂചന. നവംബർ 22നാണ് ബിഹാർ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്.
അതേസമയം ഇരു മുന്നണികളിലും സ്ഥാനാർത്ഥി നിർണയത്തിനുള്ള തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. നിതീഷ് കുമാർ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും, വോട്ടർ അധികാർ യാത്രയും വോട്ട് കൊള്ളയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തൽ.
എന്നാൽ സ്ത്രീ വോട്ടർമാർക്ക് ആയുള്ള പ്രഖ്യാപനങ്ങൾ ഇത്തവണയും തുണക്കും എന്നാണ് എൻഡിഎ സഖ്യത്തിന്റെ കണക്കുകൂട്ടൽ.