/sathyam/media/media_files/2025/10/05/photos495-2025-10-05-11-50-18.jpg)
ഡൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‍സറിൽ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമിൽ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ബര്‍മിങ്ഹാമിൽ ലാന്‍ഡ് ചെയ്യാൻ നോക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.
തുടര്‍ന്ന് അടിയന്തര ലാന്‍ഡിങുള്ള ക്രമീകരണം നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ഇതേതുടര്‍ന്ന് ബര്‍മിങ്ഹാമിൽ നിന്ന് ഇന്ന് ഡൽഹിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്നലെയാണ് അമൃത്‍സറിൽ നിന്ന് ബര്‍മിങ്ഹാമിലേക്ക് എയര്‍ ഇന്ത്യ വിമാനം യാത്ര തിരിച്ചത്.
ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് റാറ്റ് (റാം എയര്‍ ടര്‍ബൈൻ) പുറത്തുവന്നതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിമാനത്തിലെ വൈദ്യുതി സംവിധാനം മൊത്തത്തിൽ നിശ്ചലമാകുന്നതടക്കമുള്ള അടിയന്തര സാഹചര്യങ്ങളിലാണ് അത്യാവശ്യമുള്ള വൈദ്യുതി സംവിധാനങ്ങളെ ചലിപ്പിക്കുന്ന റാം എയര്‍ ടര്‍ബൈൻ പ്രവര്‍ത്തിക്കാറുള്ളത്.
സംഭവം അറിഞ്ഞ ഉടൻ വിമാനത്താവളത്തിൽ അറിയിച്ച് അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. വിമാനത്തിന്‍റെ ഇലക്ട്രിക്കൽ, ഹൈഡ്രോളിക് സംവിധാനങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും വിശദമായ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.