കോർപ്പറേറ്റുകളുടെ വായ്പകൾ കണ്ണടച്ച് എഴുതിതള്ളുന്നതിനു കേന്ദ്ര സർക്കാരിന് മടിയില്ല. ജനങ്ങൾക്ക് അർഹമായ സഹായം പോലും ഉറപ്പാക്കാനാകുന്നില്ല. മുണ്ടക്കൈ- ചൂരൽമല ദുരിത ബാധിതരുടെ വായ്പകൾ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി എംപി

ജനങ്ങൾക്ക് സഹായം അത്യാവശ്യമായിരുന്ന സാഹചര്യത്തിൽ കേന്ദ്രം അവരെ പരാജയപ്പെടുത്തി എന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തോട് പൂർണമായും യോജിക്കുന്നുവെന്നും പ്രിയങ്ക എക്‌സ് പോസ്റ്റിൽ പറഞ്ഞു. 

New Update
priyanka

ന്യൂഡൽഹി: മുണ്ടക്കൈ- ചൂരൽമല ദുരിത ബാധിതരുടെ വായ്പകൾ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സർക്കാർ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി എംപി. 

Advertisment

കോർപ്പറേറ്റുകളുടെ വായ്പകൾ കണ്ണടച്ച് എഴുതിതള്ളുന്ന കേന്ദ്ര സർക്കാരിന് അർഹമായ സഹായം പോലും ഉറപ്പാക്കാനാകുന്നില്ലെന്നും വിമർശനം.

തങ്ങളുടേതല്ലാത്ത കാരണത്താൽ സങ്കൽപ്പിക്കാൻ പോലുമാകാത്ത വേദനയിലൂടെ കടന്നുപോയവരാണ് മുണ്ടക്കൈയിലെ ദുരിത ബാധിതർ. 

കോർപറേറ്റുകളുടെ വായ്പയുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയൊരു തുക മാത്രമാണ് ഇവരുടെ വായ്പയിനത്തിൽ ലഭിക്കാനുള്ളത്. 

ജനങ്ങൾക്ക് സഹായം അത്യാവശ്യമായിരുന്ന സാഹചര്യത്തിൽ കേന്ദ്രം അവരെ പരാജയപ്പെടുത്തി എന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തോട് പൂർണമായും യോജിക്കുന്നുവെന്നും പ്രിയങ്ക എക്‌സ് പോസ്റ്റിൽ പറഞ്ഞു. 

Advertisment