New Update
/sathyam/media/media_files/2025/10/09/jitan-ram-manjhi-2025-10-09-01-54-38.png)
പറ്റ്ന: കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും (എച്ച്എഎം). ചിരാഗ് പാസ്വാന്റെ എൽജെപിക്ക് പുറമെയാണ് എന്‍ഡിഎക്ക് തലവേദനയായി എച്ച്എഎമ്മും രംഗത്ത് എത്തിയത്.
Advertisment
കുറഞ്ഞത് 15 സീറ്റുകൾ അനുവദിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് മാഞ്ചി പ്രഖ്യാപിച്ചത്. എന്നാല്‍ അദ്ദേഹം അനുനയത്തിന് തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവിൽ മാഞ്ചിയുടെ പാർട്ടിക്ക് നാല് സീറ്റാണ് നിയമസഭയിൽ ഉള്ളത്. നാൽപത് സീറ്റ് ലഭിക്കണം എന്നതാണ് ചിരാഗിന്റെ ആവശ്യം.
അത് ലഭിക്കാത്തപക്ഷം ചിരാഗ് പ്രശാന്ത് കിഷോറിന്റെ പാർട്ടിയുമായി ചേർന്ന് മത്സരിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.