ചീഫ് ജസ്റ്റിസിനു നേരെ സുപ്രിംകോടതിയിൽ വച്ചുണ്ടായ അതിക്രമ ശ്രമം. പ്രതികരണവുമായി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. അതിക്രമ ശ്രമം ഞെട്ടലുണ്ടാക്കി

സുപ്രിംകോടതി പരിസരത്ത് പ്രവേശിക്കുന്നതിനുള്ള രാകേഷ് കിഷോറിന്റെ എന്‍ട്രി കാര്‍ഡും റദ്ദാക്കിയിട്ടുണ്ട്. ഇതോടെ സുപ്രിംകോടതി പരിസരത്ത് ഇയാള്‍ക്ക് പ്രവേശിക്കാനാകില്ല. 

New Update
CJI Gavai

ന്യൂഡൽഹി: സുപ്രിംകോടതിയിലെ അതിക്രമ ശ്രമത്തിൽ പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്.

Advertisment

അതിക്രമ ശ്രമം ഞെട്ടലുണ്ടാക്കിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റൊരു കേസ് പരിഗണിക്കവേ കോടതി മുറിയിലായിരുന്നു ചീഫ്‌ ജസ്റ്റിസിന്റെ പ്രതികരണം.


ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ രാകേഷ് കിഷോറിനെ ബാര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കിയിരുന്നു. രാകേഷ് കിഷോറിന്റെ താൽകാലിക അംഗത്വമാണ് റദ്ദാക്കിയത്. 


ബാർ കൗൺസിൽ നേരത്തെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. ബാർ കൗൺസിൽ ഭാരവാഹി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർ അനർഹരായ ആളുകൾക്ക് അംഗത്വം കൊടുക്കുന്നു എന്ന പരാതി നിലനിൽക്കെയാണ് താത്കാലിക അംഗത്വം മാത്രമുണ്ടായിരുന്ന രാകേഷ് കിഷോറിനെ ഇപ്പോൾ പുറത്താക്കിയിരിക്കുക്കുന്നത്.

2009 മുതൽ പല ആവശ്യങ്ങൾക്കായി രാകേഷ് കിഷോർ കോടതിയിലെത്തുന്നുണ്ടെങ്കിലും ഏതെങ്കിലും പ്രധാന കേസുകളിൽ ഹാജരാവുകയോ വാദിക്കുകയോ ചെയ്തിട്ടില്ല. 


തുടർന്ന് ചീഫ് ജസ്റ്റിസിനെതിരെ അതിക്രമണം ഉണ്ടായതിന് പിന്നാലെ താത്കാലിക അംഗത്വമാണ് ഇയാൾക്കുള്ളതെന്ന് കണ്ടെത്തുകയും ആദ്യം സസ്‌പെൻഡ് ചെയ്യുകയും ഇപ്പോൾ പുറത്താക്കുകയും ചെയ്യുകയായിരുന്നു.


സുപ്രിംകോടതി പരിസരത്ത് പ്രവേശിക്കുന്നതിനുള്ള രാകേഷ് കിഷോറിന്റെ എന്‍ട്രി കാര്‍ഡും റദ്ദാക്കിയിട്ടുണ്ട്. ഇതോടെ സുപ്രിംകോടതി പരിസരത്ത് ഇയാള്‍ക്ക് പ്രവേശിക്കാനാകില്ല. 

Advertisment