മാവോയിസ്റ്റ് ബാധിത മേഖലകളിൽ നിന്ന് കണ്ണൂർ, വയനാട് ജില്ലകളെ ഒഴിവാക്കിയത് പുനപരിശോധിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ ആഭ്യന്തര സുരക്ഷ, സ്ത്രീ സുരക്ഷ, തീരദേശ സുരക്ഷ അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി മുഖ്യമന്ത്രി പറഞ്ഞു.

New Update
photos(146)

ന്യൂഡൽഹി: മാവോയിസ്റ്റ് ബാധിത മേഖലകളിൽ നിന്ന് കണ്ണൂർ, വയനാട് ജില്ലകളെ ഒഴിവാക്കിയത് പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

Advertisment

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്. 


കേരളത്തിലെ ആഭ്യന്തര സുരക്ഷ, സ്ത്രീ സുരക്ഷ, തീരദേശ സുരക്ഷ അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി മുഖ്യമന്ത്രി പറഞ്ഞു.


കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലാണ് മുഖ്യമന്ത്രി അമിത് ഷായെ കണ്ടത്.സാധാരണ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറുള്ളത്. 

വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയേയും കാണും. 

Advertisment