ഗാസ സമാധാന കരാർ: ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര കരാറിനെക്കുറിച്ചും ചർച്ച ചെയ്തു

കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നീണ്ടുനിന്ന ഇസ്രായേൽ - ഹമാസ് യുദ്ധത്തിന് അന്ത്യം വരുത്താൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ശ്രമങ്ങൾ നടത്തിയിരുന്നു. 

New Update
photos(148)

ന്യൂഡൽഹി: ഗാസയിൽ സമാധാന കരാർ സ്ഥാപിച്ചതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. 

Advertisment

ഈ സംഭാഷണത്തിൽ, വ്യാപാര കരാറിനെക്കുറിച്ചും ഇരുവരും കൂടിയാലോചന നടത്തിയെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നീണ്ടുനിന്ന ഇസ്രായേൽ - ഹമാസ് യുദ്ധത്തിന് അന്ത്യം വരുത്താൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ശ്രമങ്ങൾ നടത്തിയിരുന്നു. 

ഈ സമാധാന ശ്രമങ്ങളോട് ഇസ്രായേലും ഹമാസ് സംഘടനയും സമ്മതം അറിയിച്ചിട്ടുണ്ട്. വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ ഈജിപ്തിൽ നടന്നുവരികയാണ്.

Advertisment