ട്രംപിനെ വിളിച്ചു. ​ഗാസ സമാധാന പദ്ധതിയിൽ അഭിനന്ദിച്ചു'. പ്രധാനമന്ത്രി നരേന്ദ്ര മോദി

ഈജിപ്റ്റിലെ കെയ്റോയിൽ നടക്കുന്ന വെടി നിർത്തൽ ചർച്ചയുടെ ഭാ​ഗമായാണ് ഇസ്രയേലും ഹമാസും കരാറിൽ ഒപ്പിട്ടത്. പിന്നാലെയാണ് മോദി ട്രംപുമായി സംസാരിച്ചത്.

New Update
Untitled design(20)

ന്യൂഡൽഹി: ​ഗാസയിലെ സമാധാന പദ്ധതിയിലെ വിജയത്തിൽ യുഎസ് പ്രസി‍ഡന്റ് ഡോണാൾ‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

Advertisment

ട്രംപുമായി ഫോണിൽ സംസാരിച്ചതായി മോദി എക്സിൽ കുറിച്ചു. ട്രംപിനെ മൈ ഫ്രണ്ട് എന്നു വിശേഷിപ്പിച്ചാണ് മോദിയുടെ കുറിപ്പ്. ​

ഗാസയിൽ താൻ മുന്നോട്ടു വച്ച സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അം​ഗീകരിച്ചതായി ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ മോദി അദ്ദേഹത്തെ ഫോണിൽ വിളിച്ചാണ് അഭിനന്ദിച്ചത്. 

ഈജിപ്റ്റിലെ കെയ്റോയിൽ നടക്കുന്ന വെടി നിർത്തൽ ചർച്ചയുടെ ഭാ​ഗമായാണ് ഇസ്രയേലും ഹമാസും കരാറിൽ ഒപ്പിട്ടത്. പിന്നാലെയാണ് മോദി ട്രംപുമായി സംസാരിച്ചത്.

'മൈ ഫ്രണ്ട് പ്രസിഡ‍ന്റ് ട്രംഫുമായി സംസാരിച്ചു. ചരിത്ര പ്രസിദ്ധമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചു.

വ്യാപാര ചർച്ചകളിൽ കൈവരിച്ച പുരോഗതിയും അവലോകനം ചെയ്തു. അടുത്ത ബന്ധം തുടരാനും ധാരണയിലെത്തി'- പ്രധാനമന്ത്രി കുറിച്ചു.

Advertisment