/sathyam/media/media_files/2025/10/10/keir-starmer-marendra-modi-2025-10-10-16-02-30.jpg)
ന്യൂഡല്‍ഹി: ഇന്ത്യാ - യു.കെ. നയതന്ത്ര ബന്ധം ശക്തപ്പെടുന്നത് ഇന്ത്യയ്ക്കു വന്‍ നേട്ടം. അമേരിക്കയുടെ അമിത ചുങ്കത്തില്‍ പോലും ഇന്ത്യന്‍ കയറ്റുമതി പുതിയ നേട്ടങ്ങള്‍ കൊയ്യകുയാണ്.
പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വിദേശ നയത്തിന്റെയും പ്രതിഫലനമാണ്. ഇതിനിടെയാണ് ഇന്ത്യയും യു.കെയും തങ്ങളുടെ നയതന്ത്രങ്ങള്‍ ശക്തപ്പെടുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും നടത്തിയ ചര്‍ച്ചകള്‍ പുതിയ വാതായനങ്ങള്‍ തുറന്നിടുന്നതാണ്. ഇന്ത്യ-യുകെ ബന്ധങ്ങളിലെ പുതിയ ഊര്‍ജ്ജവും വളര്‍ച്ചയ്ക്കും സ്ഥിരതയ്ക്കുമുള്ള പങ്കിട്ട ലക്ഷ്യങ്ങളും ഈ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി മോഡി ചർച്ചയ്ക്കു ശേഷം പ്രതികരിച്ചത്.
യുകെയിലെ ഒമ്പത് സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ തുറക്കുന്നത്. വിഖ്യാത സതാംപ്ടണ്‍ സര്‍വകലാശാലയുടെ ഗുരുഗ്രാമിലെ കാമ്പസ് ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
സതാംപ്ടണെ കൂടാതെ ലിവര്‍പൂള്‍, യോര്‍ക്ക്, അബെര്‍ഡീന്‍, ബ്രിസ്റ്റോള്‍ എന്നീ യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാനൊരുങ്ങുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതില്‍ ബ്രിസ്റ്റോള്‍ സര്‍വകലാശാലയുടെ മുംബൈ കാമ്പസ് 2026-ല്‍ പ്രവര്‍ത്തനം ആരംഭിക്കും. ലിവര്‍പൂള്‍ സര്‍വകലാശാല ബെംഗളൂരുവിലും യോര്‍ക്ക് സര്‍വകലാശാല മുംബൈയിലും അബെര്‍ഡീന്‍ സര്‍വകലാശാല മുംബൈയിലും കാമ്പസുകള്‍ ആരംഭിക്കുമെന്നാണ് സൂചന.
ഉക്രെയ്‌നിലെയും ഗാസയിലെയും സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രാദേശിക, ആഗോള വിഷയങ്ങളും ഇതു നേതാക്കളും ചര്‍ച്ച ചെയ്തു. സംഭാഷണത്തിലൂടെ സമാധാനത്തിനും മാനുഷിക ആശ്വാസത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ആഹ്വാനം ഇന്ത്യ ആവര്‍ത്തിച്ചു. ഇന്‍ഡോ-പസഫിക്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ സംഭവവികാസങ്ങള്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.