ജമ്മു - കാശ്മീരിൻ്റെ സംസ്ഥാന പദവി: മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ട് സുപ്രീം കോടതി

ജമ്മു - കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് 2019 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനെത്തുടർന്ന്, ജമ്മു - കാശ്മീരിനെ ജമ്മു - കാശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.

New Update
Untitled

ന്യൂഡൽഹി: ജമ്മു - കാശ്മീർ കേന്ദ്രഭരണ പ്രദേശത്തിന് വീണ്ടും സംസ്ഥാന പദവി നൽകുന്നത് സംബന്ധിച്ച് ആറ് ആഴ്ചകൾക്കുള്ളിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ട് സുപ്രീം കോടതി.

Advertisment

ജമ്മു - കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് 2019 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനെത്തുടർന്ന്, ജമ്മു - കാശ്മീരിനെ ജമ്മു - കാശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.

കഴിഞ്ഞ 2023 ഡിസംബറിൽ ഇത് സംബന്ധിച്ച ഹർജികൾ പരിഗണിച്ച സുപ്രീം കോടതി, 2024 സെപ്റ്റംബറിനുള്ളിൽ ജമ്മു - കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനും, സംസ്ഥാന പദവി അതിവേഗം പുനഃസ്ഥാപിക്കാനും ഉത്തരവിട്ടിരുന്നു.

Advertisment