New Update
/sathyam/media/media_files/2025/05/07/AMZR8ybFHLyZMY3vUjT2.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‍ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റമാണെന്ന പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് മുസ്‍ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു.
Advertisment
എന്നാൽ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുൽപാദന നിരക്കല്ല, അല്ല മറിച്ച് നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണമെന്നും അമിത്ഷാ പറഞ്ഞു.
വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും. വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കൂമെന്നും അമിത് ഷാ പറഞ്ഞു.
ഡൽഹിയിൽ ദൈനിക് ജാഗരൺ സംഘടിപ്പിച്ച 'നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.