കശ്മീർ രാജ്യസഭാ തിരഞ്ഞെടുപ്പ്: 3 സ്ഥാനാർത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. മറ്റ് പാർട്ടികളിലെ എം.എൽ.എ. മാരെ ആകർഷിക്കാൻ ബി.ജെ.പിയുടെ ശ്രമിക്കുമെന്ന് ആശങ്ക

നിലവിൽ കശ്മീർ കേന്ദ്ര ഭരണ പ്രദേശത്തെ നിയമസഭയിലെ കക്ഷികളുടെ അംഗബലമനുസരിച്ച്, നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യത്തിന് മൂന്ന് സീറ്റുകളിൽ വിജയിക്കാൻ സാധ്യതയുണ്ട്.

New Update
bjp

ന്യൂഡൽഹി: ജമ്മു - കശ്മീരിലെ ഒഴിവുള്ള നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 24ന് നടക്കും.

Advertisment

നിലവിൽ കശ്മീർ കേന്ദ്ര ഭരണ പ്രദേശത്തെ നിയമസഭയിലെ കക്ഷികളുടെ അംഗബലമനുസരിച്ച്, നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യത്തിന് മൂന്ന് സീറ്റുകളിൽ വിജയിക്കാൻ സാധ്യതയുണ്ട്.

ഒരു സീറ്റിൽ ബി.ജെ.പിക്ക് വിജയിക്കാൻ സാധിക്കും. ഈ സാഹചര്യത്തിൽ, മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക ബി.ജെ.പി ഇന്നലെ പുറത്തുവിട്ടു.

ഒരു സീറ്റിൽ മാത്രം വിജയം ഉറപ്പുള്ള ബി.ജെ.പി അധിക സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനാൽ, മറ്റ് പാർട്ടികളിലെ എം.എൽ.എ.മാരെ ആകർഷിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നാണ് കരുതുന്നത്.

Advertisment