New Update
/sathyam/media/media_files/2025/10/15/1001327043-2025-10-15-13-08-57.webp)
ന്യൂഡൽഹി: ബിഎൽഎസ് ഇന്റർനാഷണലിന് വിലക്കേർപ്പെടുത്തി വിദേശകാര്യമന്ത്രാലയം.
Advertisment
രണ്ട് വർഷത്തേക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ടെൻഡറുകളിൽ പങ്കെടുക്കാൻ സാധിക്കില്ല.
കോടതി കേസുകളുടെയും ചില പരാതികളുടെയും അടിസ്ഥാനത്തിലാണ് നടപടി എന്നാണ് സൂചന.
നിലവിലെ കരാറുകൾക്ക് വിലക്ക് ബാധകമല്ലെന്ന് കമ്പനി അറിയിച്ചു.
ഗൾഫ് അടക്കം 60 രാജ്യങ്ങളിൽ നിലവിൽ പാസ്പോർട്ട് വിസ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ബിഎൽഎസ് ഇന്റർനാഷണൽ.
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക്, പാസ്‌പോർട്ട് പുതുക്കൽ, വിസ പ്രോസസ്സിംഗ്, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ എന്നിവയുൾപ്പെടെ എല്ലാ സേവനങ്ങളും നിലവിലുള്ള കേന്ദ്രങ്ങൾ വഴി പതിവുപോലെ തുടരുമെന്ന് ബിഎൽഎസ് ഉറപ്പ് നൽകി.
നിലവിൽ ബിഎൽഎസുമായി പ്രവർത്തിക്കുന്ന എംബസികളും കോൺസുലേറ്റുകളും സേവന തടസ്സങ്ങൾ നേരിടേണ്ടിവരില്ല.