/sathyam/media/media_files/2025/10/15/naxalate-2025-10-15-20-15-47.jpg)
ന്യൂഡൽഹി: 'നക്സൽ ബാധിത ജില്ലകളുടെ എണ്ണം 18-ൽ നിന്ന് വെറും 11 ആയി കുറഞ്ഞു. 2026 മാർച്ച് 31-നകം നക്സൽ ഭീഷണി ഇല്ലാതാക്കും,' എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിലും, ഈ വർഷം നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ വിജയം മുൻപത്തെ എല്ലാ റെക്കോർഡുകളും തകർത്തതായി വ്യക്തമാക്കി.
ഈ വർഷം ഇതുവരെ 312 നക്സലൈറ്റുകളെ കൊലപ്പെട്ടുത്താൻ സൈന്യത്തിനു സാധിച്ചു.
836 നക്സലൈറ്റുകൾ അറസ്റ്റിലായി. കൂടാതെ 1,639 പേർ അക്രമത്തിന്റെ വഴി ഉപേക്ഷിച്ച് സർക്കാരിന്റെ പുനരധിവാസ പദ്ധതി പ്രകാരം കീഴടങ്ങി. 2026 മാർച്ച് 31-ഓടെ നക്സൽ ഭീഷണി പൂർണ്ണമായി ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഇപ്പോൾ, ഛത്തീസ്ഗഢിലെ ബിജാപ്പൂർ, സുക്മ, നാരായൺപൂർ എന്നിവ മാത്രമാണ് ഇടതുപക്ഷ തീവ്രവാദം അഥവാ നക്സലുകളാൽ ഏറ്റവുമധികം ബാധിക്കപ്പെട്ട ജില്ലകളായിട്ടുള്ളത്.
നക്സൽ രഹിത ഇന്ത്യ സൃഷ്ടിക്കാനുള്ള ബിജെപി സർക്കാരിന്റെ പ്രതിബദ്ധതയിലേക്കുള്ള വലിയ മുന്നേറ്റത്തിൽ, നക്സലുകളാൽ ഏറ്റവുമധികം ബാധിക്കപ്പെട്ട ജില്ലകളുടെ എണ്ണം 3 ആയി കുറച്ചു.
നക്സൽ ഭീഷണി കുറഞ്ഞ ജില്ലകളുടെ എണ്ണം 18-ൽ നിന്ന് വെറും 11 ആയി കുറഞ്ഞു. പ്രസ്താവനയിൽ പറയുന്നു.