പ്രധാനമന്ത്രി മോദി വ്യാഴാഴ്ച ആന്ധ്രാപ്രദേശ് സന്ദർശിക്കും; 13,430 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

വ്യവസായം, വൈദ്യുതി, റോഡ്, റെയിൽവേ, പ്രതിരോധ നിർമ്മാണം, പെട്രോളിയം, പ്രകൃതിവാതകം ഉൾപ്പെടെ വിവിധ മേഖലകളിലെ 13,430 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും പൂർത്തിയാക്കിയ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.

New Update
modi

ന്യൂഡൽഹി: 13,430 കോടി രൂപയുടെ ക്ഷേമ പദ്ധതികൾക്ക് തറക്കല്ലിടാനും പൂർത്തിയാക്കിയ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കാനും പ്രധാനമന്ത്രി മോദി നാളെ ആന്ധ്രാപ്രദേശ് സന്ദർശിക്കും.

Advertisment

ആന്ധ്രയിലെത്തുന്ന പ്രധാനമന്ത്രി മോദി, നന്ദ്യാൽ ജില്ലയിലെ ശ്രീശൈലത്തുള്ള ശ്രീ ബ്രഹ്മരാംബിക മല്ലികാർജ്ജുന സ്വാമി വാർല ദേവസ്ഥാനത്ത് ദർശനം നടത്തും. അതിനുശേഷം, ശ്രീ ശിവാജി സ്ഫൂർത്തി കേന്ദ്രം അദ്ദേഹം നേരിട്ട് സന്ദർശിക്കും.

തുടർന്ന്, കർണൂലിലേക്ക് പോകുന്ന അദ്ദേഹം, വ്യവസായം, വൈദ്യുതി, റോഡ്, റെയിൽവേ, പ്രതിരോധ നിർമ്മാണം, പെട്രോളിയം, പ്രകൃതിവാതകം ഉൾപ്പെടെ വിവിധ മേഖലകളിലെ 13,430 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും പൂർത്തിയാക്കിയ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. ഇതിനായി ഒരുക്കിയ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പ്രസംഗിക്കും.

Advertisment