കോമൺ‌വെൽത്ത് ഗെയിംസിനു അഹമ്മദാബാദി വേദിയാവും

'കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷികത്തിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുക എന്നത് ഒരു ബഹുമതിയായി കാണുന്നു' എന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ പറഞ്ഞു. 

New Update
commonwealth games in india

ന്യുഡൽഹി: 2030 ലെ ശതാബ്ദി കോമൺ‌വെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി ഇന്ത്യയിലെ അഹമ്മദാബാദിനെ ശുപാർശ ചെയ്തു. നൈജീരിയയിലെ അബുജയെ പിന്തള്ളിയാണ് കോമൺ‌വെൽത്തിനു ഇന്ത്യൻ നഗരത്തെ ആതിഥേയത്വം വഹിക്കാൻ ശുപാർശ ചെയ്തത്.

Advertisment

നവംബർ 26 ന് ഗ്ലാസ്ഗോയിൽ വെച്ച് നടക്കുന്ന കോമൺവെൽത്ത് സ്പോർട്സിന്റെ ജനറൽ അസംബ്ലിയിൽ മൂല്യ നിർണയത്തിന് ശേഷമാകും അന്തിമ തീരുമാനം എടുക്കുക. 

'കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷികത്തിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുക എന്നത് ഒരു ബഹുമതിയായി കാണുന്നു' എന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ പറഞ്ഞു. 

'പുതിയ തലമുറക്ക് പ്രജോദനമേകാനും, അന്താരാഷ്ട്രത്തലത്തിൽ നമ്മുടെ പങ്കാളിത്തം ഉറപ്പു വരുത്താനും കോമൺവെൽത്ത് രാജ്യങ്ങളുമായുള്ള ബന്ധം ഭാവിയിൽ ദൃഡമായി തുടരാനും ഈ കോമൺവെൽത്ത് ഗെയിംസ് പ്രയോജനമാകും' പിടി ഉഷ കൂട്ടിച്ചേർത്തു. 

2010ൽ ഡൽഹിയിൽ വെച്ച് നടന്ന ഗെയിംസിന് ശേഷം ഇത് രണ്ടാം തവണയാകും ഇന്ത്യ കൺവെൽത്ത് ഗെയിംസിന് വേദിയാകുക.

Advertisment